എനിക്ക് മറ്റുള്ളവരേക്കാള്‍ ബുദ്ധി കുറവാണെന്ന് തോന്നിയിട്ടുണ്ട്.അതു കൊണ്ടു തന്നെ ഞാന്‍ പറ്റിക്കപെടും എന്ന തോന്നല്‍ എനിക്ക് ഉണ്ടാകാറുണ്ട്.അത് കൊണ്ട് എല്ലാം വിവെചിച്ചറിയണം എന്ന ഉറച്ച ചിന്ത എന്നില്‍ ഉടലെടുത്തു.
അതിനാല്‍ ഒരു കാലത്ത്എന്നില്‍ ശാസ്ത്ര ബോധവും യുക്തി ബോധവും വളര്‍ന്നിരുന്നു.പിന്നീട് ആ വെളിപാടുകളൊക്കെ ഞാന്‍ കളഞ്ഞു, അലസനായി.
ആ ആലസ്യം മൂത്തപ്പോള്‍ ഞാന്‍ അന്തര്‍മുഖന്‍ ആകുകയും, എന്നില്‍ പേടി എന്ന വികാരം കൂടുകയും ചെയ്തു.പലതിനെ കുറിച്ചും ഉള്ള ഭയം.
പക്ഷെ എങ്ങിനെയോ,കാലക്രമേണ ഞാന്‍ ധൈര്യം സംഭരിച്ചു ഉറച്ച ചിന്താ ശക്തി ഉണ്ടാക്കി.ഞാന്‍- ഞാന്‍ ഞാനകാനുള്ള പരിശ്രമത്തിലാണ്
.കാലാകാലമായിട്ട് അനുവര്‍ത്തിക്കുന്ന മനുഷ്യനെന്ന ബോധത്തില്‍ നിന്നും മാറി ദൈവ കണം എന്ന ബോധം അറിയാന്‍ പോകുന്നു .
ഇന്നേവരെ ആരും കണ്ടെത്താത്ത ആ ദൈവ കണം !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ